കൊല്ലത്ത് നവ വധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കൊല്ലം: കൊല്ലത്ത് വീണ്ടും നവവധുവിന്റെ ആത്മഹത്യ. കൊല്ലം ശാസ്താംകോട്ടയിലാണ് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടിയവിള രാജേഷ് ഭവനത്തിൽ രാജേഷിന്റെ ഭാര്യ ധന്യ ദാസാണ് മരിച്ചത്. മൂന്നു മാസം മുൻപാണ് കുണ്ടറ പേരയം സ്വദേശിയായ യുവതിയും രാജേഷും തമ്മിൽ വിവാഹിതരായത്.

ഭർതൃവീട്ടുകാരുടെ പീഡനമെന്ന പരാതിയിൽ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപ്പർലോറി ജീവനക്കാരനാണ് രാജേഷ്. ജൂവലറി ജീവനക്കാരിയായിരുന്നു ധന്യദാസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed