കേരളത്തിൽ ആൾക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി


കൊച്ചി: കേരളത്തിൽ ആൾക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി ഹൈക്കോടതി. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

തുണിക്കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കടകൾ തുറക്കുന്നതിൽ നയപരമായ തീരുമാനമെടുക്കേണ്ട സമയമായതായും വ്യാഴാഴ്ചക്കകം സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed