കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു


കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥനും തളർന്നുവീണു.

100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ തൊഴിലാളികളാണ് കുടുങ്ങിയത്. ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുസഹമായെന്ന് നാട്ടുകാർ പറഞ്ഞു.

You might also like

  • Straight Forward

Most Viewed