കോവിഡ് ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളുടെ മുറി വാടക സർ‍ക്കാർ‍ പുതുക്കി നിശ്ചയിച്ചു


കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളുടെ മുറി വാടക സർ‍ക്കാർ‍ പുതുക്കി നിശ്ചയിച്ചു. 2645 രൂപ മുതൽ‍ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. പുതിയ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി അനുമതി നൽകി. ‌ മൂന്ന് വിഭാഗമായി തിരിച്ചാണ് പുതുക്കിയ മുറി വാടക. എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ്− 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.  

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾ‍ക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് റദ്ദാക്കി.‌ പുതിയ നിരക്ക് ആറ് ആഴ്ച വരെ പിന്തുടരാമെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. അതുവരെ ഹർജി തീർപ്പാക്കരുതെന്നും മാനേജ്മെന്‍റുകൾ അറിയിച്ചു.

You might also like

  • Straight Forward

Most Viewed