വൈദ്യുതി ബിൽ‍ കുടിശിക അടച്ചില്ലെങ്കിൽ‍ കണക്ഷൻ‍ വിച്ഛേദിക്കില്ലെന്ന് മന്ത്രി


തിരുവനന്തപുരം: വൈദ്യുതി ബിൽ‍ കുടിശിക അടച്ചില്ലെങ്കിൽ‍ കണക്ഷൻ‍ വിച്ഛേദിക്കാനുള്ള ഒരു തീരുമാനവും സർ‍ക്കാർ‍തലത്തിൽ‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്ന രീതിയിലുള്ള വാർ‍ത്ത വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മേയ് അഞ്ചിലെ പത്രസമ്മേളനത്തിൽ‍ കെഎസ്ഇബിയുടെ കുടിശിക പിരിവ് രണ്ടുമാസത്തേക്ക് നിർ‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി.

കുടിശികയുടെ വിശദാംശങ്ങൾ‍ പരിശോധിച്ച ശേഷമേ നിലവിൽ‍ വൈദ്യുതി വിച്ഛേദിക്കണ്ട എന്നുള്ള കാര്യത്തിൽ‍ മാറ്റം വരുത്തുന്നതിൽ‍ സർ‍ക്കാർ‍ തീരുമാനം കൈക്കൊള്ളുകയുള്ളു. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed