കിറ്റെക്‌സിനെ സ്വാഗതം ചെയ്‌ത് തമിഴ്‌നാട് സര്‍ക്കാർ

കൊച്ചി: കിറ്റെക്‌സിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നീക്കം. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ് പറഞ്ഞു. അനാവശ്യ പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് പിന്‍മാറിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ ഒരു മാസത്തിനിടെ 11 പരിശോധനകള്‍ നടന്നുവെന്നും കിറ്റെക്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.