കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സൂഫിയാന്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ അറസ്റ്റില്‍. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. സൂഫിയാന്‍റെ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു. മുന്‍പ് രണ്ടുതവണ സൂഫിയനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂഫിയാൻ്റെ സഹോദരൻ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

