മിനുട്ടുകളുടെ വ്യത്യാസത്തിൽ കോവിഡ് രണ്ടാം ഡോസ് വാക്സിൻ നൽകിയത് രണ്ടു തവണ; വയോധികൻ ആശുപത്രിയിൽ


ആലപ്പുഴ: കോവിഡ് വാക്സിനേഷൻ നൽകിയതിൽ ആലപ്പുഴയിലെ കരുവാറ്റയിൽ അശ്രദ്ധ. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തിയ വയോധികന് രണ്ടു തവണ വാക്സിൻ കുത്തിവയ്പ്പ് എടുത്തു. കരുവാറ്റ സ്വദേശി ഭാസ്കരൻ (65) ആണ് രണ്ടു ഡോസ് വാക്സിൻ ഒറ്റ ദിവസം സ്വീകരിച്ചത്. പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. വാക്സിൻ എടുക്കാൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാണ് ഭാസ്കരൻ എത്തിയത്. എന്നാൽ രണ്ടു ഡോസ് കോവിഷീൽഡ് വാക്സിൻ അധികൃതർ മിനിറ്റുകൾ വ്യത്യാസത്തിൽ നൽകുകയായിരുന്നു. ആദ്യം നൽകിയത് രക്തസമ്മർദ്ദത്തിനുള്ള മരുന്നാണെന്ന് വിചാരിച്ചുവെന്ന് ഭാസ്കരൻ പറഞ്ഞു. വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed