രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം
കൊച്ചി: രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താനയ്ക്ക് മുന്‍കൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്തത്. ഐഷയ്ക്ക് ദ്വീപിൽ നിന്ന് മടങ്ങാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച കൊച്ചിയിലെത്തും.

