യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ: മരണത്തിന് മുൻപ് ക്രൂര മർദ്ദനം, കൊലപാതകമെന്ന് ബന്ധുക്കൾ


കൊല്ലം: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. വിസ്മയയെ ഭർത്താവ് കിരൺ കുമാർ എസ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും സംഭവം കൊലപാതകമെന്നും ബന്ധുക്കൾ ആരോപിച്ചു.

വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലും മർദ്ദന വിവരം പറയുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ വിസ്മയയുടെ മൃതദേഹം ഭർതൃ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

മരണത്തിൽ പോലീസ് അന്വേഷണം ശക്തമല്ലെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറായി മോർച്ചറി സൗകര്യം പോലുമില്ലാത്ത ആശുപത്രിയിലാണ് യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed