പ്ലസ് വൺ പൊതുപരീക്ഷക്ക് ഒരു മാസം മുന്പ് പ്ലസ് ടു ക്ലാസുകൾ‍ നിർ‍ത്തും


തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ പൂർ‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകൾ‍ ആരംഭിച്ചതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് കൈറ്റ് സി എ ഒ അൻ‍വർ‍ സാദത്ത് പറഞ്ഞു. ജൂൺ 7 മുതൽ‍ ട്രയൽ‍ അടിസ്ഥാനത്തിൽ‍ ക്ലാസുകൾ‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്ലസ് വൺ പൊതുപരീക്ഷക്ക് ഒരു മാസം മുന്പ് പ്ലസ് ടു ക്ലാസുകൾ‍ നിർ‍ത്തും. തുടർ‍ന്ന കഴിഞ്ഞ വർ‍ഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികൾ‍ക്ക് നൽ‍കിയപോലെ പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ −ഇൻ പരിപാടികളുമായിരിക്കും ഈ കുട്ടികൾ‍ക്കായി കൈറ്റ് വിക്ടേഴ്‌സിൽ‍ സംപ്രേക്ഷണം ചെയ്യുക.

പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുന്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കൈറ്റ് വിക്ടേഴ്‌സിൽ‍ തുടർ‍ന്ന് പ്ലസ് ടു ക്ലാസുകൾ‍ സംപ്രേക്ഷണം ചെയ്യുക.

ജൂൺ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേക്ഷണം ആരംഭിച്ചത് കൂടുതൽ‍ പഠന ദിനങ്ങൾ‍ കുട്ടികൾ‍ക്ക് ലഭിക്കാനാണ്. അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂൺ 14 മുതൽ ‍18 വരെയുള്ള പുനഃസംപ്രേക്ഷണവും കഴിഞ്ഞ ശേഷം കുട്ടികൾ‍ക്ക് ക്ലാസുകൾ‍ കാണാൻ അവസരം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടർ‍ക്ലാസുകൾ‍ സംപ്രേക്ഷണം ചെയ്യൂ. ഇക്കാര്യങ്ങളിൽ‍ കുട്ടികൾ‍ യാതൊരു വിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed