കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടും.