ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക


വാഷിംഗ്ടൺ ഡിസി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. മേയ് നാൽ മുതലാണ് യാത്രാവിലക്ക്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 402,110 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 3,522 പേർ വൈറസ് ബാധിച്ച് മരണമടയുകയും ചെയ്തു. ആകെ 19,157,094 പേർക്ക് കോവിഡ് ബാധിച്ച ഇന്ത്യയിൽ 3,272,256 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed