പാലക്കാട് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കുതിരയോട്ടം; പോലീസ് തടഞ്ഞു


പാലക്കാട്: തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കുതിരയോട്ടം നടത്തിയത് പോലീസ് ഇടപെട്ട് തടഞ്ഞു. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന പരിപാടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘാടകരോട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ സംഘാടകർക്കെതിരേയും കുതിരയോട്ടത്തിൽ പങ്കെടുത്തവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed