ഉപചാരം ചൊല്ലി പിരിഞ്ഞു: തൃശൂര്‍ പൂരം അവസാനിച്ചു

തൃശൂര്‍ പൂരം അവസാനിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു.
നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിൻറെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്.