തമിഴ്‌നാടിനും കർണാടകത്തിനും ആവശ്യത്തിന് ഓക്സിജൻ നൽകി കേരളം


ആലപ്പുഴ:രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ കോവിഡ് രോഗികൾ മരിക്കുമ്പോൾ ദിവസേന തമിഴ്നാടിനും കർണാടകത്തിനും ഓക്സിജൻ നൽകി കേരളം. തമിഴ്നാടിന് 80-90 ടണ്ണും കർണാടകത്തിന് 30-40 ടണ്ണുമാണ് നൽകുന്നത്. രാജ്യത്ത് ഓക്സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണ്.
കേരളത്തിന് ദിവസേന 70-80 ടൺ മെഡിക്കൽ ഓക്സിജൻ മാത്രമേ ആവശ്യം വരുന്നുള്ളൂ. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും കോവിഡിതര ആവശ്യങ്ങൾക്ക് 40-45 ടണ്ണും. ദിവസം 199 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. ഏപ്രിൽ 30-ന് 1,15,000 കോവിഡ് രോഗികൾ കേരളത്തിലുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ ഇവർക്കായി 56.35 ടൺ മെഡിക്കൽ ഓക്‌സിജൻ വേണ്ടിവരും. കോവിഡ് ഇതര രോഗികൾക്ക് ആവശ്യമുള്ള 47.16 ടൺ കൂടി ചേർന്നാലും 103.51 ടണ്ണേ വരൂ.


 

You might also like

  • Lulu Exchange
  • Straight Forward

Most Viewed