കരുനാഗപ്പള്ളിയിൽ വാഹനാപകടം: ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു


കൊല്ലം: കരുനാഗപ്പള്ളിയിൽ ബൈക്കിൽ മിനിലോറിയിടിച്ച് ഫയർമാൻ മരിച്ചു. തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. വിനീത് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. വിനീത് സഞ്ചരിച്ച ബൈക്കിൽ മിനിലോറിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • NEC

Most Viewed