ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷം

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം അതിരൂക്ഷം. ഡിസ്‌ചാർജ് ചെയ്യാൻ കഴിയുന്ന രോഗികളെയൊക്കെ ഡിസ്‌ചാർജ് ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയിൽ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി. വിവിധ ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്കിജൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ശാന്തിമുകുന്ദ് ആശുപത്രിയിൽ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്സിജൻ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.