കോട്ടയത്തെ വാക്സിനേഷൻ സെന്ററിൽ തിക്കും തിരക്കും ബഹളവും


കോട്ടയം: കോട്ടയത്ത് കൊവിഡ്−19 വാക്‌സിൻ ടോക്കൺ എടുക്കുന്നതിനായി വൻ ജനത്തിരക്ക്. ബേക്കർ‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തിൽ‍ വാക്‌സിനേഷൻ സെന്ററിൽ‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ന് രാവിലെയും ടോക്കൺ‍ നൽ‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. ടോക്കൺ‍ നൽ‍കുന്നതിലെ അപാകതയാണ് പ്രശ്‌നങ്ങൾ‍ സൃഷ്ടിക്കുന്നത്. പോലീസ് എത്തിയാണ് സ്ഥിതി തത്ക്കാലം ശാന്തമാക്കിയിരിക്കുന്നത്.

3 ദിവസമായി തുടരുന്ന തിരക്ക് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed