സംസ്ഥാന വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: സംസ്ഥാന വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്.
എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. പോലീസ് നിഷ്ക്രിയമായി ഇരുന്നാൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിയെ കിട്ടില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

