ജോ​യ്സ് ജോ​ർ​ജി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം അ​പ​മാ​ന​ക​രം


കൊച്ചി: ഇടുക്കി മുൻ എംപി ജോയ്സ് ജോർജിന്‍റെ സ്ത്രീവിരുദ്ധ പരാമർശം അപമാനകരമെന്ന് രാഹുൽ ഗാന്ധി. ജോയ്സ് പറഞ്ഞത് അദ്ദേഹത്തിന്‍റെ മനസിലിരിപ്പാണ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാൻ തനിക്കറിയില്ലെന്നും രാഹുൽ ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  അഞ്ചു കൊല്ലത്തെ അഴിമതിക്കും ദുർഭരണത്തിലും പിണറായി മറുപടി പറയണം. ഇടതിനെതിരേ തുടർഭരണമെന്ന സർവേകൾ പണം കൊടുത്ത് ഉണ്ടാക്കിയതാണ്. ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരും. 

ബിജെപിയെ എതിർക്കാൻ സിപിഎമ്മിനാകില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്താണെന്നും രാഹുൽ ചോദിച്ചു.   കോൺഗ്രസാണ് ആർഎസ്എസിനെ ഫലപ്രദമായി നേരിടുന്നത്. കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാൻ ബിജെപിക്ക് ആകില്ല. കേരളത്തിലെ തൊഴിലില്ലായ്മയുടെ മരുന്നാണ് ന്യായ് പദ്ധതി. വനിതകൾക്ക് വേണ്ടത്ര പരിഗണന നൽകാൻ കോൺഗ്രസിനായില്ലെന്നും രാഹുൽ സ്വയം വിമർശനമായി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed