ത​മി​ഴ്നാ​ട്ടി​ൽ മു​ന്ന​ണി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യ​ത് ഇ​ട​തു പാ​ർ​ട്ടി​ക​ളാ​ണെന്ന് കമലഹാസൻ


ചെന്നൈ: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തന്നെക്കാൾ അർഹത രജനീകാന്തിന് തന്നെയെന്ന് കമൽഹാസൻ. എന്നാൽ, ഈ സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് കാരണം രാഷ്‌ട്രീയമാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും തന്നെ വിലകുറച്ചു കണ്ടു. കേരളത്തിൽ പിണറായി വിജയന്‍റെ നിലപാട് തന്നെ ഏറെ ആകർഷിച്ചുവെന്നും കമൽഹാസൻ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ‌‌

തമിഴ്നാട്ടിൽ മുന്നണി സാധ്യത ഇല്ലാതാക്കിയത് ഇടതു പാർട്ടികളാണ്. അതിൽ വിഷമമുണ്ട്. ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാവില്ല. രജനീകാന്തുമായുള്ള തന്‍റെ ചർച്ചകൾ ഫലം കാണാതെ പോയതിൽ നിരാശയുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed