ബിനീഷിനെതിരായ കേസുകളും സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ കാരണമായി: കോടിയേരി


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ തന്റെ അനാരോഗ്യത്തോടൊപ്പം മകൻ ബിനീഷിനെതിരായ കേസും കാരണമായതായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിനെതിരെ കേസ് വന്നപ്പോൾ സ്വാഭാവികമായും മാറി നിൽക്കണമെന്ന് തോന്നി. ആദ്യം ആരോഗ്യപരമായ കാരണത്താലാണ് മാറാൻ ആലോചിച്ചത്. അതോടൊപ്പം മകന്റെ കേസും വന്നതോടെ മാനസിക പ്രയാസമുണ്ടാക്കിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനം രാജിവച്ചപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് അദ്ദേഹം മാറിയതെന്നായിരുന്നു സിപിഎം നൽകിയ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed