വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്ക്കുപ്പ എന്ന സ്ഥലത്താണ് സംഭവം. നെയ്ക്കുപ്പ സ്വദേശിനിയായ വെള്ളിലാട്ട് ഗംഗാദേവി (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. വിറക് ശേഖരിക്കാൻ പോയപ്പോഴാണ് യുവതിയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗാദേവിയെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

