കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണംവിളിയുമായി പ്രധാനമന്ത്രി


 

പത്തനംതിട്ട: കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായി അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ മുന്പ് ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായിക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'ജനങ്ങൾ എൽഡിഎഫ്- യുഡിഫ് മുന്നണികളെ വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിൽ പ്രെഫഷണലുകൾ ബിജെപിയിലേക്ക് കടന്നു വരുന്നു'. മെട്രോമാൻ ഇ ശ്രീധരൻ അടക്കം ഇതിന് ഉദാഹരണമാണെന്ന് പറഞ്ഞ അദ്ദേഹം ഇ ശ്രീധരൻ കേരളാ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നയാളാകുമെന്നും കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed