തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരൻ പറഞ്ഞു. തുടർഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സർവേ ഫലങ്ങൾ ഒന്നും തന്നെ അന്തിമമല്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായിരുന്നെന്ന് വി.എം. സുധീരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും സുധീരൻ പറഞ്ഞിരുന്നു.

