ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ: വി. മുരളീധരൻ
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാർ ഏജൻസികളെ ഓലപ്പാന്പ് കാട്ടി പേടിപ്പിക്കരുതെന്ന് വി. മുരളീധരൻ പറഞ്ഞു. തെറ്റ് ചെയ്തില്ലെങ്കിൽ തോമസ് ഐസകിന് എന്തിനാണ് പരിഭ്രാന്തിയെന്ന് വി. മുരളീധരൻ ചോദിച്ചു. ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി തോമസ് ഐസകിന് ഉണ്ടെങ്കിൽ എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു

