കേന്ദ്ര ഏജൻസികൾക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: മുഖ്യമന്ത്രി


 

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പേരിൽ ഓലപ്പാന്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട. കിഫ്ബിയിൽ നടന്ന ആദായനികുതി പരിശോധന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്നുകയറരുതെന്നും മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. മണി ക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed