നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ഒരു പ്രമുഖ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാന നേതാക്കൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് നേമത്തേക്ക് നേരത്തെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാൾ മത്സരത്തിനിറങ്ങുന്ന് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നൽകുന്നതാണ് എന്നാണ് രാഹുലിന്റെ പക്ഷം.

 തരൂരുമായി മികച്ച ബന്ധമില്ലാത്ത സംസ്ഥാന നേതാക്കൾ ഈ നിർദേശത്തെ എതിർക്കുകയാണ്. എന്നാൽ രാഹുലിന്റെ നിർദേശത്തിന് മുതിർന്ന നേതാവ് എകെ ആന്റണിയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂലമാണ് എന്നാണ് വിവരം. നിർദേശത്തോട് ആദ്യഘട്ടത്തിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്ന തരൂർ പിന്നീട് വഴങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Straight Forward

Most Viewed