പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാർ വീണു; മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവച്ചു


പോണ്ടിച്ചേരി: പ്രതിസന്ധികൾക്കൊടുവിൽ പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി. നാരായണസ്വാമി മുഖ്യമന്ത്രിയായ കോൺഗ്രസ് സർക്കാർ വീണു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് സർക്കാരിന് അടിപതറിയത്. വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിന് മുന്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. 

അതേസമയം, കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രംഗത്തെത്തി. എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല. ലഫ്. ഗവർണറെ വച്ച് പദ്ധതികൾ എല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമിനാരായണസ്വാമി ആരോപിച്ചു.

You might also like

  • NEC

Most Viewed