നാല് സീറ്റും വേണമെന്നാണ് എൻസിപി നിലപാടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോട്ടയം: സീറ്റ് വിട്ടു നൽകുന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. നാല് സീറ്റും വേണമെന്ന് തന്നെയാണ് എൻസിപി നിലപാട്. മുന്നണി മാറ്റത്തിലൊന്നും ചർച്ച നടന്നിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. സീറ്റ് തർക്കത്തിന്റെ പേരിൽ ആരും യുഡിഎഫിലേയ്ക്ക് പോകുമെന്ന് കരുതുന്നില്ല. ഊഹാപോഹങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.