തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവും മരിച്ച നിലയില്‍


തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കല്ലന്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്യാമളയെ കണ്ടെത്തിയത്. മരുമകള്‍ ആതിരയെ ഇക്കഴിഞ്ഞ ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുന്പോഴായിരുന്നു ആതിരയെ കുളിമുറിയില്‍ കൈഞരന്പും കഴുത്തും മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കല്ലന്പലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

You might also like

Most Viewed