ആരോപണം തെളിഞ്ഞാല്‍ സ്പീക്കര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ശ്രീരാമകൃഷ്ണനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭ സ്പീക്കറെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കർ കാണിച്ചിട്ടില്ല. സ്വർണക്കടത്തുകാരെ താൻ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കർ പറയുന്നത്. സ്പീക്കർക്ക് സ്വർണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്പീക്കർ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തി. ഊരാളുങ്കൽ സൊസൈറ്റി സി.പി.എം. നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടർ നൽകി ബാക്കി തുക നേതാക്കൾ പങ്കിട്ടെടുക്കുന്നു. വൈവിധ്യമില്ലാത്ത മേഖലകളിലും സി.പി.എം. ഭരിക്കുന്ന ഊരാളുങ്കലിന് സർക്കാർ കരാർ നൽകുന്നുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.