ശിവശങ്കറിന് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി


കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തളളിയത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹർജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദങ്ങൾ എതിർത്ത് കൊണ്ട് രാവിലെ എൻഫോഴ്സ്‌മെന്റ് ഡയറക‌്ടറേറ്റ് സത്യാവങ്മൂലം നൽകിയതിന് പിന്നാലെ ജാമ്യഹർജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed