ബിനീഷ് കോടിയേരി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ
ബംഗളൂരു: മയക്കുമരുന്ന് കേസിൽ നിർണായക നീക്കവുമായി എൻസിബി. ബിനീഷ് കോടിയേരിയെ എൻസിബി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടുപോയി. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബി അഭിഭാഷകൻ കോടതിയെ സമീപിച്ചത്. രണ്ടര മണിക്കൂർ മുന്പ് എൻസിബി ഉദ്യോഗസ്ഥർ പരപ്പന അഗ്രഹാര ജയിലിൽ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി നീട്ടിയത് കൊണ്ടാണ് ബിനീഷിനായി എൻസിബി ഇത്രയും ദിവസം കാത്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും ബിനീഷിന് എതിരായ തുടർനീക്കങ്ങളിൽ എൻ സി ബി തീരുമാനമെടുക്കുക.

