കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
തിരുവനന്തപുരം: കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് എസ്. രാമചന്ദ്രൻ പിള്ള. ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ് അടക്കം വിവാദങ്ങൾ നിലനിൽക്കെ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവധി എടുത്ത് മാറി നിൽക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും നിലവിൽ പാര്‍ട്ടിക്ക് മുന്നിൽ ഇല്ല. ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാൻ ആണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

