ബൈഡനോട് തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെന്ന് നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ഇത്രയും മോശം സ്ഥാനാർത്ഥിയോട് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്നും ട്രംപ് പറഞ്ഞു. ജോർജിയയിലെ മക്കോണിൽനടന്ന തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. 

ഈ റാലിയിൽ ബൈഡനുനേരേ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ട്രംപ് നടത്തിയത്. അമേരിക്കൻ സംസ്കാരത്തോട് പുച്ഛം മാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും അമേരിക്കയെ കമ്മ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് ആവർത്തിച്ചു. അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed