സ്വര്‍ണക്കടത്ത് കേസ്; പത്ത് പ്രതികള്‍ക്ക് ജാമ്യം



തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പത്ത് പ്രതികള്‍ക്കാണ് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ആകെ മുപ്പതോളം പ്രതികളാണുള്ളത്. അതിനിടെ വാദം പൂര്‍ത്തിയായതിന് പിന്നാലെ കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചു. പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് നാടകീയ നീക്കം. പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed