കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ ഒരു കേസ് കൂടി

കാസർഗോഡ്: എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ ഒരു കേസ് കൂടി. തൃക്കരിപ്പൂർ സ്വദേശി ഫൈസലിന്‍റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ ഒരു കോടി രൂപയാണ് ഫൈസൽ നിക്ഷേപിച്ചത്. ഇതോടെ നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനെതിരെയുള്ള കേസ് 77 ആയി.
2019 ജൂലൈയ്ക്കു ശേഷം നികുതി അടയ്ക്കാത്തതിനെ തുടർന്ന് കമറുദ്ദീൻ ചെയർമാനായ കാസർഗോഡ് കമർ ഫാഷൻ ഗോൾഡ്, ചെറുവത്തൂരിലെ ന്യൂഫാഷൻ ഗോൾഡ് ജ്വല്ലറി എന്നീ സ്ഥാപനങ്ങളിൽ ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ നിരവധി പരാതികൾ ഉയരുകയായിരുന്നു.