മൃതദേഹം മാറി നൽകി; തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് അജ്ഞാതന്‍റെ മൃതദേഹം കൈമാറിയതായി പരാതി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന് പകരമാണ് അജ്ഞാതന്‍റെ മൃതദേഹം നൽകിയത്.
എന്നാൽ സംസ്‌കാരത്തിന് ശേഷമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ അറിയുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. ആർ.എം.ഒ ആണ് അന്വേഷണം നടത്തുന്നത്.