ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്ദീന് ജീവപര്യന്തം
കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. സുബ്ഹാനി ഹാജ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കൊച്ചി എൻഐഎ കോടതി വിധിച്ചു . ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഢാലോചന നടത്തുക, തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക, അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്. തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു, അക്രമത്തിനു ഒരിക്കലും സമാധാനം ഉറപ്പാക്കാൻ ആകില്ല . ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം.
