കളർപടം ശ്രദ്ധ നേടുന്നു


മനാമ: പൂർണമായും ബഹ്റൈനിൽ നിന്ന് ചിത്രീകരിച്ച കളറുപടം എന്ന ഷോർട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രമുഖ സിനിമ താരങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ  അന്പതിനായിരത്തോ ളം പേരാണ് യുട്യൂബിലൂടെ കണ്ടത്. 

സംവിധായകനും, അഭിനേതാക്കളും അണിയറ പ്രവർത്തകരും ബഹ്റൈനിൽ ജോലി ചെയ്യുന്നവരാണ്. കെൽവിൻ ജയിംസ്, പ്യാരി സാജൻ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നത്.  ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്ത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവരാണ് മറ്റ് അഭിനേതക്കൾ. അമൽ ജോൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് സാർ, മനാമ, കാനൂ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചായിരുന്നു നടന്നത്. ഗൗരിമാധവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ് ദാസാണ് ചിത്രം നിർമ്മിച്ചത്. ഹരി എസ് പദ്മൻ കാമറയും, ജാഷിദ് എഡിറ്റിങ്ങും, ഷിബിൻ പി. സിദ്ദിഖ് ബിജിഎമും നിർവ്വഹിച്ചു. 

You might also like

Most Viewed