ലൈഫ് മിഷൻ പദ്ധതി ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി


 

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമ്മാണ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നീക്കം. തദ്ദേശ ഭരണം വകുപ്പ്, നിയമ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലായിരുന്നത് കൊണ്ട് ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പും കരട് ധാരണാ പത്രം പരിശോധിച്ചത് നിയമ വകുപ്പുമാണ്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടത്. ധാരണാ പത്രം തയ്യാറാക്കിയത് കന്പനി അധികൃതരായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed