തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കരാർ 50 വർഷത്തേക്ക്


ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾ പൊതു−സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതു പ്രകാരം തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകി. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര തീരുമാനം. വിമാനത്താവളത്തിന്‍റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക. തിരുവനന്തപുരത്തിന് പുറമേ ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കന്പനിക്ക് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവൽക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാറിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed