ഫോൺ വിളിക്കുന്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം; അപേക്ഷയുമായി ഷെയ്ൻ നിഗം


സംസ്ഥാനത്ത് 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചിൽ നടന്ന ദിവസം തന്നെ രാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിച്ചത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ ഫോൺ വിളിക്കുന്പോൾ ഉള്ള കോവിഡ് ബോധവൽക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം.

കേരളം മറ്റൊരു പ്രളയഭീതിയിൽ നിൽക്കുന്പോൾ റെക്കോർഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ൻ പറയുന്നു.
സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുന്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..എന്നാണ് ഷെയ്നിന്റെ അഭ്യർത്ഥന. ഷെയ്നിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed