ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ക്വാറന്റൈനിൽ


അഗർത്തല: കുടുംബത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ സ്വയം നിരീക്ഷണത്തിൽ പോയി. കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed