സ്വർണക്കടത്ത് കേസ്: മലപ്പുറം സ്വദേശികളായ രണ്ട് പേർ കൂടി അറസ്റ്റിൽ
കൊച്ചി: തിരുവനനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചവരാണ് ഇരുവരുമെന്നാണ് വിവരം. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിമാനത്താവളം വഴിയുള്ള സ്വർണക്കളളക്കടത്തിനായി നേരത്തെ അറസ്റ്റിലായ റമീസും ജലാലുമടക്കമുള്ള പ്രതികൾ എട്ടുകോടി രൂപ സമാഹരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

