മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഐ നേതാവിന്‍റെ വധഭീഷണി


ഇടുക്കി: ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഐ പ്രാദേശിക നേതാവിന്‍റെ വധഭീഷണി. വനം ഡിവിഷന്‍ സര്‍വേക്ക് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും റവന്യു വകുപ്പ് അധികൃതർക്കെതിരെയുമാണ് സിപിഐ ലോക്കൽ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണി പെടുത്തിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് മർദ്ദിക്കുമെന്ന് പ്രവീൺ ഭീഷണി മുഴക്കി. 

പ്രദേശത്ത് ആന ഇറങ്ങാതിരിക്കാൻ‍ വനംവകുപ്പ് കിടങ്ങ് കുഴിച്ചിരുന്നു. ഇത് കർഷകരുടെ സ്ഥലത്താണ്. ഇതേ തുടർന്ന് ഇവിടെ വനംവകുപ്പും സിപിഐയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പോലീസിൽ പരാതി നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed