കേരളത്തിൽ വീണ്ടും കോവിഡ് മരണം
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പാനൂർ കരിയാട് സ്വദേശി സലീഖിന്‍റെ (24) പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 36 ആയി. ജൂലൈ പതിമൂന്നിനാണ് സലീഖിന്‍റെ മരണം. ഇതിനുശേഷമാണു സലീഖിന്‍റെ സ്രവ പരിശോധന നടത്തുന്നതും രോഗം സ്ഥിരീകരിക്കുന്നതും. ഒന്നര മാസം മുന്പ് അഹമ്മദാബാദിൽനിന്ന് എത്തിയ സലീഖ് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും വീട്ടിൽ തുടരുകയായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതിനു ശേഷമാണു മരണം സംഭവിച്ചത്.
ഉദരസംബന്ധമായ രോഗമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മതിയായ ചികിത്സ തേടിയില്ലെന്നാണു വിവരം. ശാസ്ത്രീയ ചികിത്സ സ്വീകരിക്കാതിരുന്ന സലീഖ് വീഡിയോ കോളിലൂടെയും മറ്റുമാണു ചികിത്സ തേടിയത്. സലീഖ് ആരോഗ്യ വകുപ്പിന്‍റെ നീരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല. രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

