തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നു. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗികൾ‍ മുന്‍പും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഒരു മാസം മുന്‍പ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊവിഡ് രോഗികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വിവാദമായിരുന്നു. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശി മുരുകേശനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി സ്വദേശി ഉണ്ണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed